എടത്വ : യുവാവിനെ നദിയിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. നൂറ്റെട്ടുംചിറ പുതുവൽചിറ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെയും പൊന്നമ്മയുടേയും മകൻ രതീഷ് (39) ആണ് മരിച്ചത്.നൂറ്റെട്ടിൽച്ചിറ പാലത്തിന് സമീപം ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങൾ: രമേശ്, സതീശ്, വിനോദ്, വത്സല, ശ്രീദേവി, മായ