മാവേലിക്കര: മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി മലയാളികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, പ്രവാസി ക്വാറന്റൈൻ പൂർണ്ണമായും സൗജന്യമാക്കുക, പ്രവാസി പാക്കേജ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പരുമല ജംഗ്ഷനിൽ പ്രതിഷേധ ജ്വാല നടത്തി. കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി കോവുമ്പുറത്ത് അധ്യക്ഷനായി. സണ്ണി കോവിലകം, കെ.ബാലസുന്ദരപ്പണിക്കർ, ടി.എസ്.ഷെഫീഖ്, ടി.കെ.ഷാജഹാൻ, ഹരി കുട്ടമ്പേരൂർ, പ്രമോദ് കണ്ണാടിശ്ശേരിൽ, അനിൽ മാന്തറ, അസീസ് പടിപ്പുരക്കൽ, എം.പി.കല്യാണകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.