sndpkuttanad

കുട്ടനാട്: എസ് എൻ ഡി പി യോഗം കുട്ടനാട് യൂണിയനിൽ യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം യൂണിയനുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വീട്ടിൽ ഒരു പച്ചക്കറിതോട്ടം പദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ വൈസ്‌ചെയർമാൻ എം ഡി ഓമനക്കുട്ടൻ നിർവഹിച്ചു. രാമങ്കരിഏഴാം നമ്പർ ശാഖയിൽ നടന്ന പരിപാടിയിൽ വനിതാസംഘം യൂണിയൻ സെക്രട്ടറിസജിനി മോഹനൻ അധ്യക്ഷത വഹിച്ചു.യൂണിയൻ കൺവീനർ സന്തോഷ്ശാന്തി, രാമങ്കരിശാഖ പ്രസിഡന്റ്‌,കെ.എസ് ജീമോൻ, സെക്രട്ടറി എ.പി ധർമ്മാംഗദൻ,യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ.രതീഷ്, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ് എന്നിവർ പങ്കെടുത്തു.