കായംകുളം: സൗദി അറേബ്യയിലെ ജുബൈലിൽ കോവിഡ് ബാധിച്ചു കായംകുളം സ്വദേശി മരിച്ചു. കൃഷ്ണപുരം തെക്ക് കൊച്ചുമുറി തട്ടക്കാട്ട് തെക്കതിൽ ബാബു തമ്പിയാണ് (48) മരിച്ചത്. കൊവിഡ് ബാധിതനായി രണ്ടാഴ്ചയായി ജുബൈൽ മുവാസാത്ത് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആറ് വർഷമായി ജുബൈലിലുള്ള ഇദ്ദേഹം സ്കൂൾ വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. ഭാര്യ: സുമലത. മക്കൾ: ശ്രീരാഗ്, വിശാഖ്, അഖിൽ.