അമ്പലപ്പുഴ:തോട്ടപ്പള്ളി മദ്യവിൽപ്പനശാലയിലാണ് ആപ് പണിമുടക്കിയത്. രാവിലെ ഒമ്പതോടെ തന്നെ നിരവധി പേരാണ് മദ്യം വാങ്ങാൻ ഇവിടെയെത്തിയത്. ജീവനക്കാരും രാവിലെ തന്നെ എത്തി. എന്നാൽ സോഫ്റ്റ് വെയർ തകരാറിലായതോടെ മദ്യ വിതരണം ആരംഭിക്കാൻ വൈകി. മൊബൈലിൽ ലഭിച്ച സമയക്രമമനുസരിച്ച് മദ്യം വാങ്ങാൻ ആളുകൾ എത്തിയതോടെ തിരക്കും വർദ്ധിച്ചു. ഇതറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പിന്നീട് സോഫ്റ്റ് വെയർ തകരാറ് പരിഹരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മദ്യ വിതരണം ആരംഭിച്ചത്.