sc-morcha

ചാരുംമൂട്: പട്ടികജാതിക്കാരോട് കേരളസർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, പട്ടികജാതി സമൂഹത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, പരമ്പരാഗത കുലത്തൊഴിൽ ചെയ്യുന്നവർക്ക് അനുവദിച്ച ആനുകൂല്യങ്ങൾ ഉടൻ കൊടുത്ത് തീർക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.സി മോർച്ച മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് ബ്ലോക്ക്‌ ഓഫീസിന് മുൻപിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. സമരം ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. എസ്.സി. മോർച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ അശോകൻ കണ്ണനാകുഴി അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റും എസ്. സി മോർച്ച പ്രഭാരിയുമായ പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ്.സി മോർച്ച നേതാവ് പി. മധു, ബിജെപി താമരക്കുളം കിഴക്ക് - പടിഞ്ഞാറ് ഏരിയ പ്രസിഡന്റുമാരായ പ്രഭ മുകളയ്യത്ത്, സന്തോഷ്‌ ചത്തിയറ, ബി.ജെ.പി വള്ളികുന്നം കിഴക്ക് ഏരിയ ജനറൽ സെക്രട്ടറിയും കെ.പി.എം.എസ് നേതാവുമായ സുരേഷ് സോപാനം, രതീഷ് വള്ളികുന്നം, പ്രസാദ് ഇടപ്പോൺ, മോനിഷ് എന്നിവർ സംസാരിച്ചു.