ചേർത്തല: ശക്തീശ്വരം കവലക്കു സമീപം ബൈക്കിടിച്ചു സൈക്കിൾ യാത്രികൻ മരിച്ചു.ചേർത്തല കക്കാലം വെളി അപ്പച്ചൻ (65) ആണ് മരിച്ചത്. വൈകിട്ട് ആറിനായിരുന്നു അപകടം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.30 ഓടെ മരിച്ചു. കയർ തൊഴിലാളിയായിരുന്നു. ഭാര്യ: ശോഭന, മക്കൾ: അരുൺ, അഞ്ജു മോൾ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ .