ആലപ്പുഴ: എം.പി.വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ ജനതാദൾ(എസ്) ജില്ലാ നേതൃയോഗം അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ജി.രാജീവ്, ജോസഫ് പാട്രിക്ക്, ഷൈബു.കെ.ജോൺ, പ്രൊഫ.ഗോവിന്ദൻകുട്ടി കാരണവർ, ജോസ്.ടി.ആലഞ്ചേരി, സുഭാഷ് ബാബു, കെ.ജി.ഹരികുമാർ, ജി.ശിവകുമാർ, പി.ജെ.കുര്യൻ, നിസാർ അഹമദ്, ടി.കെ. ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.