lott

ആലപ്പുഴ:കേരള ഭാഗ്യക്കുറിയുടെ മുഖവില 20 രൂപയാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.
ആൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എ. ഐ. ടി .യു.സി) ആലപ്പുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.എം. ഷിറാസ് അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി പി.യു. അബ്ദുൾ കലാം, എ.ഐ.ടി.യു.സി.ജില്ലാ അസി. സെക്രട്ടറി ഡി.പി.മധു എന്നിവർ പ്രസംഗിച്ചു.