ആലപ്പുഴ: തോട്ടപ്പള്ളി വിഷയത്തിൽ ജലവിഭവ വകുപ്പ് സെക്രട്ടറി യോഗം വിളിച്ചാൽ അഭിപ്രായം പറയുമായിരുന്നു എന്നുള്ള മന്ത്രി ജി.സുധാകരന്റെ പ്രസ്യാവന അദ്ദേഹത്തിന്റെ കഴിവുകേട് തുറന്നുകാട്ടുന്നതാണെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിലെ ജനങ്ങളുടെ വികാരം മാനിച്ച് മന്ത്രി സ്ഥാനം സുധാകരൻ രാജിവയ്ക്കണമെന്നും ദിനകരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജൂൺ അഞ്ച് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.