ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭാരതീയ ചികിത്സ വകുപ്പിന് 15 ലക്ഷം രൂപയും ജില്ലാ ആയുർവേദ ആശുപത്രിക്ക് 10 ലക്ഷം രൂപയും അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ജനങ്ങളിൽ സ്വാഭാവിക പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ഔഷധങ്ങളുടെ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ ടി മാത്യു, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷീബ എസ്, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.റാണി.പി.എസ്, ഭാരതീയ ചികിത്സ വകുപ്പ് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാ നോഡൽ ഓഫീസർ ഡോ.രശ്മി എസ് രാജ്, ജില്ലാ ടാസ്‌ക്‌ഫോഴ്‌സ് ജോയിൻ കൺവീനർമാരായ ഡോ.മനോജ് എ.എം, ഡോ. ജീവൻ കുമാർ, ആയുർ രക്ഷ ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങളായ ഡോ.കെ ജി ഷാജിവ്, ഷൗക്കത് എന്നിവർ പങ്കെടുത്തു.