ആലപ്പുഴ: ടിക് ടോക്കിൽ വ്യാജ അക്കൗണ്ടുകൾ പെരുകുന്നതായി പരാതിയുയരുന്നു. വ്യക്തികളുടെ പഴയ ഫോട്ടോകൾ ചേർത്ത് മോശമായ രീതിയിൽ വീഡിയോകളാക്കി പ്രചരിപ്പിക്കുകയാണ്.
തകഴി സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. തൃശൂർ സ്വദേശിയും സഹപ്രവർത്തകയും സുഹൃത്തുമായിരുന്ന യുവതിക്ക് മാത്രമറിയുന്ന ചില വിവരങ്ങളും ചിത്രങ്ങളും ചേർത്ത് തന്റെ വ്യാജ അക്കൗണ്ടുകൾ നിലവിലുള്ളതായി യുവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനസികമായി ചൂഷണം ചെയ്യുന്നതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും യുവതി അറിയിച്ചു.