ആലപ്പുഴ: തോട്ടപ്പള്ളിയിൽ നിന്നും വൻ തോതിൽ കരിമണൽ കടത്തിക്കൊണ്ടു പോകന്ന വിഷയത്തിൽ സ്ഥലം എം. എൽ. എ കൂടിയായ മന്ത്റി ജി. സുധാകരൻ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ഡി. സി. സി പ്രസിഡന്റ് എം .ലിജു ആവശ്യപ്പെട്ടു.
ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് തീരദേശത്ത് മന്ത്റി അനുവർത്തിക്കുന്നത്. കുട്ടനാട്ടിലേയും തീരദേശത്തേയും ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ കരിമണൽ കടത്ത് നിർത്തിവെയ്പ്പിക്കുകയാണ് മന്ത്റി ആദ്യം ചെയ്യേണ്ടതെന്നും ലിജു പറഞ്ഞു