ആലപ്പുഴ : കൊവിഡ് 19 പരിശോധന സുരക്ഷിതമാക്കുക, ദ്രുതഗതിയിൽ സാമ്പിളുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ട്രേസിന്റെ (ടെസ്റ്റ്‌ ആൻഡ് റെസ്പോൺസ് ഓട്ടോമൊബൈൽ ഫോർ കോവിഡ് 19 എമർജൻസി ) ആദ്യ യൂണിറ്റ് വാഹനം ജില്ലാ മെ‍ഡിക്കൽ ഓഫീസ് കോമ്പൗണ്ടിൽ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ വാഹനങ്ങൾ സജ്ജമാക്കുന്നത് ഈ പ്രത്യേക സാഹചര്യത്തിൽ നന്നായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മുൻ ചെയർമാൻ തോമസ് ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാധാകൃഷ്ണൻ , ഡോക്ടർമാരായ, അരുൺ, പ്രവീൺ പൈ , അത് ലറ്റിക്കോ ഡി ക്ലബ് ഭാരവാഹികളായ കുര്യൻ ജെയിംസ്, ദീപക് ദിനേശൻ, ടോം തുടങ്ങിയവർ പങ്കെടുത്തു.