ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കാൻ നടപടിയായി. നേരത്തേ, വൈകിട്ട് മൂന്ന് വരെയായിരുന്നു പ്രവർത്തനം. .എം.എസ്.എസ് യൂത്ത് മുൻ സംസ്ഥാന പ്രസിഡന്റ് നവാസ്കോയ മുഖ്യമന്ത്രി, മന്ത്രി സുധാകരൻ, ആരിഫ്.എം.പി എന്നിവർക്ക് നൽകിയ നിവേദനത്തിന്റെ ഭാഗമായാണ് നടപടി.