മാവേലിക്കര: കോവിഡ് അതിജീവനത്തിന്റെ ഭാഗമായി മാവേലിക്കര ജോ.ആർ.ടി.ഒ ഓഫീസിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ അണുവിമുക്തമാക്കി. ശുചീകരണ പ്രവർത്തനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതിനോടൊപ്പം കാൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സാനിട്ടൈസർ സ്റ്റേഷനും എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷനിലെ 20 ഓഫീസുകളും ഓഫീസ് പരിസരവും സിവിൽ സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവുമാണ് ശുചീകരിച്ചത്. ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ്, എം.വി.ഐമാരായ കെ.ജി.ബിജു, എസ്.സുബി, എ.എം.വി.ഐമാരായ കുര്യൻജോൺ, പി.ജയറാം, എം.ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി.