മാവേലി​ക്കര: ഡോ.രമേഷ് കുമാർ ഫൗണ്ടേഷന്റെ സഹായത്തോടെ ട്രോമ റെസ്ക്യു ഇൻഷ്യേറ്റീവിന്റെ നേത്യത്വത്തിൽ അൻപതോളം പി.പി.ഇ കിറ്റുകൾ, എൻ 95 മാസ്ക്കുകൾ, സർജിക്കൽ മാസ്ക്കുകൾ, ഗ്ലൗസുകൾ എന്നിവ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ അദ്ധ്യക്ഷയായി. പി.പി.ഇ കിറ്റുകൾ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ രാജീവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ.ഡോണിക്ക് കൈമാറി. മാസ്ക്കുകൾ ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് ഉണ്ണിച്ചേത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാകര കുറുപ്പിന് കൈമാറി.

ചടങ്ങിൽ ഡോ.രമേഷ് കുമാർ ഫൗണ്ടേഷൻ പ്രതിനിധി ഗോപൻ ഗോകുലം, ഹെൽത്ത് ഇൻസ്പെക്ടർമാരായ സിറാജുദ്ധീൻ വെള്ളാപ്പള്ളി, അനിൽ.വി എന്നിവർ പങ്കെടുത്തു. മാവേലിക്കര ജില്ലാ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, പൊലിസ്, ഫയർ ആന്റ് റെസ്ക്യൂ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കും പി.പി.ഇ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഡോ.രമേഷ് കുമാർ ഫൗണ്ടേഷൻ സംസ്ഥാന കോർഡിനേറ്റർ ഡോ.ജോൺ പണിക്കർ, പ്രസിഡന്റ് ഡോ.ശ്രീജിത്ത്.എൻ കുമാർ, കൈത്താങ്ങ് സേവാ ഗ്രാമം ചെയർമാൻ ഗോപൻ ഗോകുലം എന്നിവർ അറിയിച്ചു.