ആലപ്പുഴ: എസ്.ഡി കോളേജ് ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനായ ഡോ.ജി.നാഗേന്ദ്രപ്രഭുവിന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഗ്രാമീണ സാങ്കേതിക വിദ്യാ പദ്ധതിയിലുൾപ്പെടുത്തി ഗവേഷണത്തിന് അനുമതി ലഭിച്ചു. കുളവാഴയിൽ നിന്ന് വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുവാനുള്ള രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഗവേഷണ പദ്ധതിക്കാണ് മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചത്. യു.കെ സർക്കാരിന്റെ ധനസഹായത്തോടെയുള്ള അന്താരാഷ്ട്ര ഗവേഷണ പദ്ധതിയിൽ സഹഗവേഷകനായും പ്രവർത്തിക്കുകയാണ് ഡോ.ജി.നാഗേന്ദ്രപ്രഭു.