a

മാവേലിക്കര: പ്ളസ് ടു വി​ദ്യാർത്ഥി​നി​കൾക്ക് പരീക്ഷഎഴുതാൻ യാത്രാസൗകരളമൊരുക്കി​ ​ എക്സൈസ് വകുപ്പ്. മാവേലിക്കര ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് പി.ടി​.എയുടെ അഭ്യർത്ഥന പ്രകാരം മാവേലിക്കര എക്സൈസ് സി.ഐ ആർ.മനോജ് സർക്കിൾ ഓഫീസിലെ വാഹനം അനുവദിച്ച് സഹായിച്ചത്. പ്രിവന്റീവ് ഓഫീസർമാരായ ബി.സുനിൽകുമാർ, ജോഷി ജോൺ, സ്കൂളിലെ വിമുക്തി മിഷൻ കോർഡിനേറ്ററായ പി.സജികുമാർ, എക്സൈസ് ഡ്രൈവർ റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചത്.