കറ്റാനം: 25 കോടിയുടെ കോവിഡ് - 19 വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ച് ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്. പദ്ധതിക്ക് ജൂൺ ഒന്നു മുതൽ നവംബർ 30 വരെയാണ് പ്രാബല്യം. വനിതാ ഗ്രൂപ്പ് വായ്പ, എം.എസ്.എം.ഇ വായ്പ, എസ്.എച്ച്.ജി വായ്പ, മുറ്റത്തെ മുല്ല വായ്പ, കാർഷിക വായ്പ, സഹകരണ കാർഷിക നഴ്സറി, ജൈവവളം -ജൈവകീടനാശിനി ഡിപ്പോ, അഗ്രി ക്ലിനിക്ക്, സുഭിക്ഷ കേരളം എന്നീ ഒമ്പതു പദ്ധതികളിൽ പെടുത്തിയാണ് 25 കോടിയുടെ പ്രഖ്യാപനം. ചെറുകിട സംരംഭകർ സൂക്ഷ്മ സംരംഭകർ, സ്ത്രീ സംരംഭകർ, കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വ്യക്തിഗത സംരംഭകർ, കാർഷിക വായ്പകൾ എന്നീ ഇനങ്ങളിലായി 10000 രൂപ മുതൽ 20 ലക്ഷം രൂപ വരെ നിബന്ധനകൾക്ക് വിധേയമായി വായ്പ നൽകും.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പിൽ വരുത്തിയിട്ടുള്ള വനിതാ ഗ്രൂപ്പ് വായ്പാപദ്ധതി 3 മുതൽ 10 വരെയുള്ള സ്ത്രീ സംരംഭകർ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് പരമാവധി അഞ്ചു ലക്ഷം രൂപ വരെ യാതൊരു ഈടുമില്ലാതെ വായ്പ നൽകും. ബാങ്ക് നടപ്പാക്കിയ ഭദ്രനിധി വായ്പയുമായി ബന്ധപ്പെടുത്തിയാണ് ഈ വായ്പ. ചെറുകിട ഇടത്തരം വ്യവസായ സംരംഭകരെ പുനരുജ്ജീവിപ്പിക്കാൻ 10000 രൂപ മുതൽ 20 ലക്ഷം രൂപവരെ 36 മാസത്തേക്ക് എംഎസ്എംഇ വായ്പ നൽകും. സിഡിഎസ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് സംരംഭങ്ങൾക്ക് പരമാവധി 5 ലക്ഷം രൂപ വരെ വായ്പ നൽകും
മുറ്റത്തെ മുല്ല പദ്ധതി വഴി 10 ലക്ഷം
കുടുംബശ്രീ യൂണിറ്റുകൾ വഴി നടപ്പാക്കി വിജയിച്ച മുറ്റത്തെ മുല്ല വായ്പ പദ്ധതി യിലൂടെ ഒരു കുടുംബശ്രീ യൂണിറ്റിന് 10 ലക്ഷം രൂപ 9 ശതമാനം പലിശ നിരക്കിൽ 12 മാസത്തേക്ക് നൽകും.
ജില്ലാ ജൈവ കാർഷിക സഹകരണ സംഘത്തിന്റെ (അഡ് കോസ്) സഹകരണത്തോടെ വിവിധ കാർഷിക സംരംഭങ്ങൾ ആരംഭിക്കാൻ 10,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ നാല് ശതമാനം പലിശ നിരക്കിൽ 36 മാസത്തേക്ക് വായ്പ നൽകും. ജില്ലാ ജൈവ കാർഷിക സഹകരണ സംഘത്തിന്റെ അംഗീകാരം ലഭിക്കുന്ന അപേക്ഷകൾക്ക് മാത്രമേ വായ്പ അനുവദിക്കൂ.
പദ്ധതികൾ, ആനുകൂല്യങ്ങൾ
സഹകരണ കാർഷിക നഴ്സറിയിൽ ഫലവൃക്ഷതൈകൾ ഉൾപ്പെടുത്തും
കുറഞ്ഞ വിലയിൽ ബാങ്കിലെ വള്ളം ഡിപ്പോ വഴി ജൈവവളങ്ങളും ജൈവ കീടനാശിനികളും
മുഴുവൻ സമയ കാർഷിക വിദഗ്ധന്റെ സേവനം ഉൾപ്പെടുത്തി അഗ്രികൾച്ചറൽ ക്ലിനിക്ക്
ക്ലിനിക്കിൽ വിളകളെ ബാധിക്കുന്ന എല്ലാ രോഗങ്ങൾക്കുമുള്ള പരിശോധന
ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ മാതൃകാ കൃഷിത്തോട്ടം തയ്യാറാക്കും
കർഷകരായ അംഗങ്ങൾക്ക് 50000 രൂപ വരെ 9 ശതമാനം പലിശ നിരക്കിൽ 12 മാസത്തേക്ക് വായ്പ
..........................
1.42
മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതിയിൽ ഉൾപ്പെടുത്തി സാധാരണക്കാർക്ക് 9 ശതമാനം പലിശ നിരക്കിൽ 36 മാസത്തേക്ക് 1,41,96,000 രൂപ ൂമതക
25
വനിതാ ഗ്രൂപ്പ് വായ്പ, എം.എസ്.എം.ഇ വായ്പ, എസ്.എച്ച്.ജി വായ്പ, മുറ്റത്തെ മുല്ല വായ്പ, കാർഷിക വായ്പ, സഹകരണ കാർഷിക നഴ്സറി, ജൈവവളം -ജൈവകീടനാശിനി ഡിപ്പോ, അഗ്രി ക്ലിനിക്ക്, സുഭിക്ഷ കേരളം എന്നീ ഒമ്പതു പദ്ധതികളിൽ പെടുത്തിയാണ് 25 കോടി
പഴവർഗ, പച്ചക്കറി വിപണി ആരംഭിച്ചു
ലോക് ഡൗൺ നാളുകളിൽ പ്രതിസന്ധിയിലായ പൈനാപ്പിൾ, മാമ്പഴം കർഷകർക്കും പച്ചക്കറി കർഷകർക്കും ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ബാങ്കിനുള്ളിൽ വിപണി ആരംഭിച്ചു. കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച് ഉൽപ്പന്നങ്ങൾ കർഷകർക്ക് ഉപകാരപ്രദമായ രീതിയിൽ വിറ്റഴിച്ചു. കൃഷി വകുപ്പിന്റെ "കർഷകർക്ക് ഒരു കൈത്താങ്ങ് " എന്ന പദ്ധതി പ്രകാരം നാട്ടിലെ കർഷകർ അവരുടെ കൃഷിയിടങ്ങളിലെ ഉത്പന്നങ്ങൾ ബാങ്ക് നേരിട്ട് സംഭരിച്ച് പൊതുജനങ്ങൾക്ക് മിതമായ വിലയ്ക്ക് നൽകുന്ന പ്രവർത്തനവും കാലത്ത് ബാങ്ക് നടത്തി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണ ബാങ്ക് കോവിഡ് വിരുദ്ധ പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ബാങ്കിന്റെ സഹകരണ നഴ്സറിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് കോശി അലക്സ്, സെക്രട്ടറി ജയപ്രകാശ്, ആർ ഗംഗാധരൻ എന്നിവർ പങ്കെടുത്തു.