മാവേലിക്കര : ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരൻ മരിച്ചു. ഇടുക്കി കുമളി ചേങ്കര എസ്റ്റേറ്റിൽ ആന്റണി രാജുവിന്റെ മകൻ മണിവേൽ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പ്രായിക്കര പാലത്തിന് സമീപമായിരുന്നു അപകടം. മാന്നാർ ഭാഗത്തേക്ക് അമിതവേഗതയിൽ പോയ ബൈക്ക് എതിർദിശയിൽ വന്ന മണിവേലിന്റെ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. തിരുവല്ല കടപ്രയിലെ ഹോട്ടലിൽ ഷെഫ് ആയ മണിവേൽ ഹോട്ടലിൽ നിന്നു വാടകയ്ക്ക് താമസിക്കുന്ന മാവേലിക്കരയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഭാര്യ: സോണിയ.