thilothaman

ആലപ്പുഴ: എ.ഐ.വൈ.എഫ് ആലപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മെഗാ ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച തുക 1,55,388 രൂപ മണ്ഡലം ഭാരവാഹികളുടെ പക്കൽ നിന്നും മന്ത്രി പി.തിലോത്തമൻ ഏറ്റു വാങ്ങി. ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, അസി.സെക്രട്ടറി പി.വി.സത്യനേശൻ, മണ്ഡലം സെക്രട്ടറി വി.പി ചിദംബരൻ, മഹിളാ സംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ,സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ആർ.സുരേഷ്,എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.എസ് ജയൻ, സനൂപ് കുഞ്ഞുമോൻ, മണ്ഡലം സെക്രട്ടറി എം.കണ്ണൻ, പ്രസിഡന്റ്‌ ആർ.മനോജ്‌,സി.പി.ഐ നേതാക്കളായ കെ.ഡി.വേണു, ആസിഫ് റഹീം, എ.ഐ.വൈ.എഫ് നേതാക്കളായ വിഷ്ണു സത്യനേശൻ, കെ.എസ് സെലിൻ, അനീഷ് കണ്ണർകാട്, സ്വാതി ഭാസി തുടങ്ങിയവർ പങ്കെടുത്തു.