വള്ളികുന്നം: വള്ളികുന്നത്ത് സംഘപരിവാർ പ്രവർത്തകരുടെ വീടിന് നേരെ മാർക്സിസ്റ്റ് ആക്രമണത്തിൽ ഹിന്ദു ഐക്യവേദി ശക്തമായി പ്രതിഷേധിച്ചു.ഹിന്ദു വീടുകൾ മാത്രം തി​രഞ്ഞ് പിടിച്ച് നടത്തുന്ന ഇത്തരം ഗുണ്ടാ അക്രമത്തിനെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണമെന്നും കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പർനാട് ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് സെക്രട്ടറി ഷാജി കുഴുവേലിൽ പറമ്പിലിന്റെയും സുമിത്തിന്റെയും വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.ശുശികുമാർ, ജില്ലാ പ്രസിഡൻ്റ് ചരൂർ രാധാകൃഷ്ണൻ, ജില്ലാ സംഘടനാ സെക്രട്ടറി ശശികുമാർ, താലൂക്ക് പ്രസി: പി.ബി വാസുദേവൻ പിള്ള ,ജന:സെക്ര: പി. സൂര്യകുമാർ, താലൂക്ക് സെക്രട്ടറിമാരായ ബാബു കടുവുങ്കൽ, കെ.പി ശാന്തി ലാൽ, പഞ്ചായത്ത് പ്രസി: വി. രത്നാകരൻ, ജന.സെക്ര: ഇലിപ്പക്കുളം മുരളി, ഭരണിക്കാവ് പഞ്ചായത്ത് ജന:സെക്ര.ആർ.രജീഷ് മങ്കുഴി എന്നിവരും ഒപ്പമുണ്ടായി​രുന്നു.