ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ്.എസിൽ നിന്ന് 22 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ജീവനക്കാരനും എൻ.ജി.ഒ സംഘ് ചാരുംമൂട് യൂണിറ്റ് പ്രസിഡന്റുമായ എം.ജി.രാജീവിന് യാത്രയയപ്പ് നൽകി.
എൻ.ജി.ഒ സംഘിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി എൽ.ജയദാസ് ഉദ്ഘാടനം ചെയ്തു. എഫ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ഗോപകുമാർ മധുരാപുരി, ബാബു, മോഹനൻ എന്നിവർ പങ്കെടുത്തു