വള്ളികുന്നം: രാഷ്ട്രീയപ്രതിയോഗികളുടെ വീടുകൾ ആക്രമിച്ച് കൊള്ളയടിക്കുന്ന കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ പതിപ്പാണ് വള്ളികുന്നത്ത് സി.പി.എം നടത്തിയതെന്ന് ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ പറഞ്ഞു. ഹിന്ദുഐക്യവേദി വള്ളികുന്നം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി കെ.ഷാജിയുടെയും, ആർ.എസ്. എസ് പ്രവർത്തകൻ സുമിത്തിന്റേയും വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ,ജില്ലാ ട്രഷറർ കെ.ജി. കർത്ത, മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ. കെ അനൂപ്, കെ.വി.അരുൺ, ഹരീഷ് കാട്ടൂർ, അനിൽ വള്ളികുന്നം, സുധി താളീരാടി, പൊന്നമ്മ സുരേന്ദ്രൻ, ജയിംസ് വള്ളികുന്നം, ഷാജി വട്ടക്കാട്, സുരേഷ് സോപാനം, ബീന വേണു, ശ്രീമോൻ നെടിയത്ത് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു