ആലപ്പുഴ: മുൻ മന്ത്രിയും രാജ്യസഭാംഗവുമായ എം.പി .വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർവെള്ളാപ്പള്ളി അനുശോചിച്ചു.സാഹിത്യ,രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലും മാദ്ധ്യമ രംഗത്തും വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.വ്യക്തിപരമായി അദ്ദേഹവുമായി വലിയ അടുപ്പമാണ് ഉണ്ടായിരുന്നതെന്നും തുഷാർ പറഞ്ഞു.