photo

ചാരുംമൂട്: ലൈഫ് പദ്ധതി ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ട താമരക്കുളം ഒൻപതാം വാർഡ് വൈഷ്ണവിയിൽ ബിനുവും കുടുംബത്തിനും യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് ബി.ജെ,പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ പറഞ്ഞു. ബിനു-സുനിത ദമ്പതികൾക്ക് ബിജെപി താമരക്കുളം കിഴക്ക് - പടിഞ്ഞാറ് ഏരിയ കമ്മിറ്റികൾ സൗജന്യമായി നിർമ്മിച്ച് കൊടുക്കുന്ന വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൃഹനിർമ്മാണത്തിന്റെ ആദ്യഫണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ താമരക്കുളം ഗ്രാമപഞ്ചായത്ത്‌ പാർലമെന്ററി പാർട്ടി ലീഡർ എസ്. സന്തോഷിൽ നിന്ന് ഏറ്റുവാങ്ങി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയംസ്വയം സേവകസംഘം ജില്ലാ കാര്യവാഹ് മോഹൻ കുമാർ, ബി .ജെ.പി ജില്ലാ ട്രഷറർ കെ.ജി. കർത്താ, സംസ്ഥാനകൗൺസിൽ അംഗം മണിക്കുട്ടൻ വെട്ടിയാർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരീഷ് കാട്ടൂർ, അഡ്വ. കെ. വി. അരുൺ, അനിൽ വള്ളികുന്നം, രാമചന്ദ്രൻ, പീയുഷ് ചാരുംമൂട്, രാജമ്മ ഭാസുരൻ, കെ.ആർ. പ്രദീപ്, അനിൽ നൂറനാട്, രാധാകൃഷ്ണൻ പാർവണേന്ദു, പ്രഭകുമാർ മുകളയ്യത്ത്, സന്തോഷ്‌ ചത്തിയറ, ഗ്രാമപഞ്ചായത്തംഗം ദീപ തുടങ്ങിയവർ പങ്കെടുത്തു.