പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 613-ാം നമ്പർ മാക്കേകടവ് ശാഖയുടെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ജൂൺ ഒന്നിന് ശ്രീ ഗൗരിനാഥ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ തത്സമയം തന്നെ സ്മാർട്ട് ക്ലാസ് റൂംസജ്ജീകരിച്ച്, സാമൂഹിക അകലം പാലിച്ച് വിദ്യാർത്ഥികൾക്ക് അനുഭവയോഗ്യമാക്കും.
ശാഖ പ്രസിഡന്റ് കെ.ധനഞ്ജയൻ, സെക്രട്ടറി എം.കെ.പങ്കജാക്ഷൻ, വൈസ് പ്രസിഡന്റ് ആർ.ശ്യാം രാജ് എന്നിവർ നേതൃത്വം നൽകും.