കരുനാഗപ്പള്ളി: ആദിനാട് തെക്ക് കൃഷ്ണഭവനിൽ (മണ്ടാനത്ത്) പരേതനായ ജനാർദ്ദനന്റെയും സതിഅമ്മയുടെയും മകൻ സുനിൽ കുമാർ (53) കുവൈറ്റിൽ നിര്യാതനായി. ഗൾഫ് എൻജിനീയറിംഗ് കമ്പനിയിൽ മെക്കാനിക്കൽ ഫോർമാനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: അരിനെല്ലൂർ രാജ് ഭവനിൽ കുടുംബാംഗം വിജി (മെട്രോ സ്കാൻ, കരുനാഗപ്പള്ളി). മകൻ: ദേവദർശൻ (വിദ്യാർത്ഥി ഹോളിട്രിനിറ്റി തേവലക്കര). സഹോദരങ്ങൾ: ബീന, അനിൽകുമാർ, ബിന്ദു.