ആലപ്പുഴ : ഇന്നലെ ജില്ലയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി. ഏഴു പേർ രോഗവിമുക്തരായിരുന്നു. നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 32 പേരാണ്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂവാറ്റുപുഴ കൊവിഡ് ആശുപത്രിയിലും ഒരാൾ വീതവും മറ്റുള്ളവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
27ന് കുവൈറ്റിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ അമ്പലപ്പുഴ സ്വദേശിയായ യുവാവിനും 19ന് ദമാം കൊച്ചി വിമാനത്തിൽ എത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവിനും 17ന് അബുദാബിയിൽ നിന്ന് കൊച്ചി വിമാനത്തിൽ എത്തിയ കുട്ടനാട് സ്വദേശിയായ യുവാവാവിനുമാണ് ഇന്നലെ കൊവിഡ് സ്ഥീകരിച്ചത്. അമ്പലപ്പുഴ സ്വദേശി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ടു പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
#നിരീക്ഷണത്തിൽ 4912 പേർ
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 4912 പേർ. 38 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 34ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മൂന്ന് കായംകുളം ഗവ. ആശുപത്രിയിൽ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 270 പേരെ ഹോംക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയപ്പോൾ 450പേരെ പുതുതായി ഉൾപ്പെടുത്തി.