ആലപ്പുഴ: ബുധനാഴ്ച അബുദാബി​യി​ൽ നി​ന്നെത്തിയ യുവാവ് കൊവിഡ് ബാധിച്ചു മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് വൻമഴി തെക്കേകപ്പളശേരിൽ ടി.എസ്.സ്കറിയ-മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോസ് ജോയി (38) ആണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മരി​ച്ചത്. മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ൽ നി​രീക്ഷണത്തി​ലായി​രുന്ന ജോസ് ജോയിയുടെ പരിശോധനാഫലം പോസിറ്റീവാണ്. ഇയാൾക്ക് കരൾ രോഗം ഗുരുതരമായിരുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. 10 വർഷമായി വിദേശത്തുള്ള ജോസ് ജോയി അവിവാഹിതനാണ്. സഹോദരി: ജോബി.