ആലപ്പുഴ : പി.എസ്.സാബു പുതിയ ജില്ലാ പൊലീസ് മേധാവിയാകും. ഇപ്പോഴത്തെ എസ്.പി ജയിംസ് ജോസഫ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. പി.എസ്.സാബു ഇപ്പോൾ കാസർകോട് ജില്ലാ പൊലീസ് മേധാവിയാണ്. അടുത്തയാഴ്ച ആലപ്പുഴയിൽ ചുമതലയേൽക്കും. കുത്തിയതോട്, ആലപ്പുഴ നോർത്ത്, ഹരിപ്പാട് എന്നിവിടങ്ങളിൽ സി.ഐയായും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായും ആലപ്പുഴയിൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട് .