ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള (എസ്.സി) കട്ടിൽ വിതരണം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധിലാൽ തൃക്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല, മെമ്പർമാരായ സിന്ധു ശശി, സുജമോൾ, അങ്കണവാടി വർക്കർമാരായ കവിത, അമ്പിളി എന്നിവർ പങ്കെടുത്തു.