ഹരിപ്പാട്: കൊവിഡുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ചേപ്പാട് യൂണിയൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ചെറിയ പത്തിയൂർ 1264-ാം നമ്പർ ശാഖയിലെ അംഗങ്ങൾക്ക് നൽകുന്ന ചികിത്സസഹായ വിതരണം ചെറിയ പത്തിയൂർ ദേവസ്വം സെക്രട്ടറി സഹദേവൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജിതിൻ ചന്ദ്രൻ, ശാഖാ പ്രസിഡന്റ് പി.പത്മാകരൻ, സെക്രട്ടറി കെ.യശോധരൻ, വൈസ് പ്രസിഡന്റ് വിജയൻ എന്നിവർ പങ്കെടുത്തു.