ഹരിപ്പാട്: സുഭിക്ഷ കാർഷിക പദ്ധതിയുടെ ഭാഗമായി 207-ാം നമ്പർ ചിങ്ങോലി വടക്ക് കയർ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കയർ തൊഴിലാളികൾ കൃഷി ആരംഭിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. കയർ കൊർപ്പറേഷൻ ചെയർമാൻ ടി.കെ ദേവകുമാർ, എം.സുരേന്ദ്രൻ, ജി.ശശിധരൻ, ആർ.അമ്പിളി, അഡ്വ.ടി.എസ്.താഹ, ആർ.ഗോപി, കെ.പി പ്രസാദ്, കെ.കെ സഹദേവൻ, പുഷ്കരൻ, അബിൻഷാ എന്നിവർ സംസാരിച്ചു.