ഹരിപ്പാട്:തോട്ടപ്പള്ളിയിൽ നിന്നു വാരിയെടുക്കുന്ന മണൽ പുറക്കാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ എന്നീ പഞ്ചായത്തുകളിലെ കടൽത്തീരം നഷ്ടപ്പെട്ട പ്രദേശങ്ങളിൽ നിക്ഷേപിച്ച് തീരം സംരക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ സമരം തൃക്കുന്നപ്പുഴ ജംഗ്ഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുധിലാൽ തൃക്കുന്നപ്പുഴ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.അബ്ദുൾ ഖാദർ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ എൻ.ഉപേന്ദ്രൻ, എ.സജി, ജനറൽ സെക്രട്ടറിമാരായ ഷാബു നളിനാക്ഷൻ, സുമേഷ് പുരുഷൻ, മണ്ഡലം സെക്രട്ടറി അരുൺ സുരേന്ദ്രൻ, സുനിൽ വളേരിൽ, അനീഷ് പനവേലി എന്നിവർ സംസാരിച്ചു.