trtr

ഹരിപ്പാട്: കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ ഉൾപ്പെടുത്തി എ.വൈ.വൈ, ബി.പി.എൽ റേഷൻ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം ധനസഹായം നൽകുന്നതിന്റെ നഗരസഭതല ഉദ്‌ഘാടനം ഹരിപ്പാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എൻ.എൻ. നമ്പി നിർവ്വഹിച്ചു. ഭരണസമിതി അംഗങ്ങളായ എ.അബ്ദുൽ ലത്തീഫ്, പ്രഭ കൃഷ്ണൻ, സെക്രട്ടറി പദ്മകുമാർ, സുരേന്ദ്രൻ, അഡ്വ.രാജേഷ്, അരുൺ എന്നിവർ പങ്കെടുത്തു.