ഹരിപ്പാട്: സി.പി.ഐ വീയപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവ സംയോജിത പദ്ധതി ആരംഭിച്ചു. വിഷ രഹിത പച്ചക്കറി ഉത്പാദനം, കന്നുകാലി വളർത്തൽ, മുട്ട ഉത്പാദന വർദ്ധനവ് ലക്ഷ്യമാക്കി കോഴി, താറാവ് വളർത്തൽ, മത്സ്യ വളർത്തൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, ജില്ലാ കൗൺസിൽ അംഗം ഡി.അനീഷ്, കോ ഓർഡിനേറ്റർ ജി.വിശ്വമോഹനൻ, യു.ദിലീപ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എ. കമറുദ്ദീൻ, ആബിദ ബീവി, കെ.എസ്. ശ്രീകുമാർ, ഒ.എ. സിറാജുദീൻ, ബിനോയ് വർഗ്ഗീസ്, എ.ആനന്ദൻ എന്നിവർ പങ്കെടുത്തു.