ആലപ്പുുഴ: ബൈപ്പാസിന്റെ ഭാഗമായ റെയിൽവേ മേൽപ്പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കാൻ റെയിൽവേ ചീഫ് ബ്രിഡ്ജ് എൻജിനീയറുടെ അംഗീകാരം ലഭ്യമായതിനെ തുടർന്ന് കുതിരപ്പന്തിയിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. ദേശീയപാത വിഭാഗം ചീഫ് എൻജിനീയറുമായി ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു. രൂക്ഷമായ വെള്ളപ്പൊക്കമില്ലെങ്കിൽ ജൂൺ, ജൂലായ് മാസങ്ങളിൽ റെയിൽവേ മേൽപ്പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തീകരിക്കാനാവും. അപ്രോച്ച് റോഡുകളുടേയും കളർകോട്-കൊമ്മാടി ജംഗ്ഷനുകളുടെയും നവീകരണ പ്രവർത്തനങ്ങളും ഇതേ കാലയളവിന് മുമ്പായി പൂർത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.