bxb

ഹരിപ്പാട്: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപ സഹായ വിതരണം കുമാരപുരം 1449 സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, സ്ഥിരം സമിതി ചെയർമാൻ ഡി.സുഗേഷ്, പി.ജി.ഗിരീഷ്, രാധാ ബാബു, സനൽകുമാർ എന്നിവർ പങ്കെടുത്തു