samithi
സ്വകാര്യ ക്ഷേത്രങ്ങളിലെ ശാന്തിമാർക്ക് സഹായം അഭ്യർത്ഥിച്ച് ശ്രീനാരായണ വൈദിക സമിതി സംസ്ഥാന സെക്രട്ടറി പി.പി.സെൽവരാജ് ശാന്തി ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രന് നിവേദനം സമർപ്പിക്കുന്നു

ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ ക്ഷേത്രങ്ങളിലെ ശാന്തിമാർക്ക് ധനസഹായം ലഭിക്കുന്നതിനായി ശ്രീനാരായണ വൈദിക സമിതി സംസ്ഥാന സെക്രട്ടറി പി.പി.സെൽവരാജ് ശാന്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം സമർപ്പിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ വൈദിക സമിതി അംഗങ്ങളായ 3702 പേരുടെ അപേക്ഷകളാണ് സമർപ്പിച്ചത്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജു പോറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി പവനേഷ് ശാന്തി, ട്രഷറർ ബിജു ശാന്തി ആര്യക്കര, ജോയിന്റ് സെക്രട്ടറി ബിനീഷ് ശാന്തി കുട്ടനാട് എന്നിവർ ഒപ്പമുണ്ടായിരുന്നു.