ulavakkad

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയന്റ നേതൃത്വത്തിൽ ഉളവുക്കാട് ആർ.സി.വി സ്കൂളിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ട ധനസഹായം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളിക്ക് ജനറൽ സെക്രട്ടറി കൈമാറി. ശതാബ്ദിയിലേക്ക് കടക്കുന്ന സ്കൂളിന്റെ പദ്ധതി രേഖ യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് ഏറ്റുവാങ്ങി. കൊവിഡ്

പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കണിച്ചുകുളങ്ങരയിൽ നടന്ന പരിപാടിയിൽ യൂണിയൻ കൗൺസിൽ അംഗം സുരേഷ് മുടിയൂർകോണവും പങ്കെടുത്തു