ആലപ്പുഴ: സി.ഐ.ടി.യു സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കയർക്ഷേമനിധി എംപ്ലോയിസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കയർ ക്ഷേമനിധി ബോർഡിന്റെ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് മധുരപലഹാരം, പുതുവസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.വി.ഉത്തമൻ, സെക്രട്ടറി ഇ.ഹാരിസ്, സജീർ മോൻ തുടങ്ങിയവർ പങ്കെടുത്തു.