അമ്പലപ്പുഴ:കെ.എസ്.യു അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.യുവിന്റെ അറുപത്തിമൂന്നാം ജന്മദിനം ആഘോഷിച്ചു. പുറക്കാട് എസ്.എൻ.എം.എച്ച്.എസ്.എസിൽ പതാക ഉയർത്തി ജന്മദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് തോട്ടപ്പള്ളി കൊട്ടാരവളവിലെ ബസ് സ്റ്റോപ്പ്‌ ശുചീകരിച്ചു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് നായിഫ് നാസർ അദ്ധ്യക്ഷത വഹിച്ചു. ജവഹർ ബാലജനവേദി ജില്ല പ്രസിഡന്റ് ആദിത്യൻ സാനു, മാഹീൻ മുപ്പതിൽച്ചിറ, ആര്യ കൃഷ്ണൻ, രാഹുൽ രമണൻ, അരുൺ മധു, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.