ആലപ്പുഴ: വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്നലെ മുതൽ വിമാനമാർഗമെത്തിയ 51 പേരെ ജില്ലയിലെ വിവിധ താലൂക്കുകളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. ദുബായ്, അർമേനിയ, മസ്‌കറ്റ് എന്നിവിടങ്ങളിൽ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ 23 പേരെയും ദുബായ്, അബുദാബി എന്നിവടങ്ങളിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ 27 പേരെയും ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ആളെയുമാണ് നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയത്.
നെടുമ്പാശേരിയിൽ ദുബൈയിൽ നിന്നെത്തി നിരീക്ഷണത്തിലായവരിൽ മൂന്നു വനിതകൾ ഉൾപ്പെടെ 11 പേരും അർമേനിയയിൽ നിന്നു അഞ്ച് വനിതകളും മസ്‌കറ്റിൽ നിന്നു രണ്ടു വനിതകളും ഉൾപ്പെടെ ഏഴ് പേരും ഉൾപ്പെടുന്നു.