ആലപ്പുഴ: ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ വ്യാപാരികൾക്കായി രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസ് നേതൃത്വത്തിൽ ജൂൺ രണ്ടിന് കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് അനി വർഗീസ് അദ്ധ്യക്ഷത വഹിക്കും.