പൂച്ചാക്കൽ: തീരം സംരക്ഷിക്കുക, തീരദേശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വലിയഴീക്കൽ മുതൽ ചാപ്പക്കടവ് വരെ ബി.ജെ.പി നടത്തിയ സമരം അരൂർ നിയോജക മണ്ഡലത്തിൽ പ്രസിഡന്റ് തിരുനല്ലൂർ ബൈജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. ഇന്ദുചൂഢൻ, സി.മധുസൂദനൻ,കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.രാമചന്ദ്രൻ,ജില്ലാ സെക്രട്ടറിമാരായ ശ്രീദേവി വിപിൻ, വിമൽ രവീന്ദ്രൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.ആർ.രാജേഷ്, കെ.കെ.സജീവൻ, കുത്തിയതോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹരീഷ്, തുറവുർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സന്തോഷ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.