പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉളവയ്പ് ഗവ.ആശുപത്രിയുടെ സഹകരണത്തോടെ ഇന്ന് വൈകിട്ട് ആറിന് ധൂമ സന്ധ്യ നടത്തും. ധൂമ ചൂർണ്ണത്തിന്റെയും ലഘുലേഖയുടേയും വിതരണം പ്രസിഡന്റ് ശാന്തമ്മ പ്രകാശ്, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ശശികലയ്ക്ക് നൽകി നിർവഹിച്ചു.