എടത്വാ: തലവടി, എടത്വാ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. തലവടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹെഡ്മാസ്റ്റർ തോമസ് മാത്യു, പ്രിൻസിപ്പൽ മറിയാമ്മ പോൾ, അദ്ധ്യാപിക ബി. ഷീല, എടത്വാ സെന്റ് മേരീസ് എൽ.പി സ്‌കൂളിലെയും, ഗേൾസ് ഹൈസ്‌കൂളിലേയും പ്രഥമാദ്ധ്യാപകരായ ബീന കളങ്ങര, ട്രീസ സെബാസ്റ്റ്യൻ എന്നിവർക്കാണ് യാത്രയയപ്പ് നല്‍കിയത്. തലവടി എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ അജിത്ത് കുമാർ പിഷാരത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശാലിനി ജോൺ, കെസി.പി. മാത്യു, എം. മുരുകേശൻ, രതിമോൾ എന്നിവർ പങ്കെടുത്തു.