ചേർത്തല:കടക്കരപ്പള്ളി,പട്ടണക്കാട് പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അന്ധകാരനഴിയിലെ ഷട്ടറുകൾ അടിയന്തിരമായി ഉയർത്തണമെന്ന് കണ്ടമംഗലം ക്ഷേത്രസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ഡി.ഗഗാറിൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എൻ.എൻ.സജി,സെക്രട്ടറി പി.പി.നാരായണൻ, ട്രഷറർ സജേഷ് നന്ദ്യാട്ട്,സ്കൂൾ മാനേജർ ഷാജി കെ.തറയിൽ എന്നിവർ പങ്കെടുത്തു.